ലോകകപ്പ്: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

128

ലോകകപ്പിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 306 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മിന്നിത്തിളങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരുടെ കളി പുറത്തെടുത്താണ് വിജയിച്ചത്. ഇതോടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. അവസാന മത്സരത്തില്‍ ന്യൂസിലന്റിനോട് വിജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമിയിലെത്താം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പഞ്ഞിക്കിടുകയായിരുന്നു.