HomeNewsLatest Newsമൂഴിയാറിന് സമീപം കെഎസ്‌ആര്‍ടിസി ബസ്സിന്‌ നേരെ കാട്ടാനയുടെ ആക്രമണം; മുൻ ഗ്ലാസ് അടിച്ചു പൊട്ടിച്ചു

മൂഴിയാറിന് സമീപം കെഎസ്‌ആര്‍ടിസി ബസ്സിന്‌ നേരെ കാട്ടാനയുടെ ആക്രമണം; മുൻ ഗ്ലാസ് അടിച്ചു പൊട്ടിച്ചു

മൂഴിയാറിന് സമീപത്ത് കെഎസ്‌ആര്‍ടിസി ബസ്സിന്‌ നേരെ കാട്ടാനയുടെ ആക്രമണം . തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് ശേഷം 3.30 ന് മൂഴിയാറിലേക്ക് പുറപ്പെട്ട ബസ്സിന്റെ ചില്ലാണ് കാട്ടാന തല്ലിത്തകര്‍ത്തത് . മൂഴിയാര്‍ എത്തുന്നതിന് തൊട്ടു മുന്‍പ് രാത്രി 9.15 ഓടു കൂടി ചോര കക്കി എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം നടന്നത്. കുട്ടിയോടൊപ്പം നില്‍ക്കുകയായിരുന്ന ആന ബസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു . തുടര്‍ന്ന് തുമ്ബി കൈ കൊണ്ട് മുന്‍ ഗ്ലാസ് അടിച്ചു പൊട്ടിച്ചു . ആക്രമണത്തില്‍ ഡ്രൈവര്‍ പി മനോജ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments