കേരളത്തിൽ ഈദുൽ ഫിത്വർ ഞായറാഴ്ച: ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഇളവ്

12

ശവ്വാൽ മാസപ്പിറവി കണ്ടതായി ഇതുവരെ വിവരം ലഭിക്കാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.

പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ സമ്പൂര്‍ണലോക്ഡൗണില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ പ്രവർത്തിക്കാം. ഈദ് ഗാഹുകൾ ഉണ്ടാകുകയില്ലെന്നും ആളുകൾ പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.