HomeNewsLatest Newsഈജിപ്ഷ്യൻ വിമാനം റാഞ്ചിയത് യുവാവ്: സാഹസം ചെയ്തത് മുൻഭാര്യയെ കാണാൻ !

ഈജിപ്ഷ്യൻ വിമാനം റാഞ്ചിയത് യുവാവ്: സാഹസം ചെയ്തത് മുൻഭാര്യയെ കാണാൻ !

കെയ്‌റോ: ഈജിപ്റ്റിലെ അലക്‌സാണ്ട്രിയയില്‍ നിന്ന് തലസ്ഥാനമായ കെയ്‌റോയിലേക്ക് പോകുകയായിരുന്ന വിമാനം റാഞ്ചിയത് ഈജിപ്റ്റ് സ്വദേശിയായ ഇബ്രാഹിം സാമ്ഹ. 27 കാരനായ ഇയാള്‍ ഈജിപ്ഷ്യന്‍-അമേരിക്കന്‍ ഇരട്ട പൗരത്വമുള്ളയാളാണ്. വിമാനം റാഞ്ചിയതിനു പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയേഡ്‌സ് അറിയിച്ചു. പ്രണയ തകര്‍ച്ചയാണോ വിമാനം റാഞ്ചലിനു പിന്നിലെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇതിനു പിന്നില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പ്രസിഡന്റ്‌ പറഞ്ഞു.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments