കനത്ത മഴയിൽ മുങ്ങി കോട്ടയം ജില്ലയിലെ കിഴക്കൻ മേഖല. തീക്കോയി, അടുക്കം ,മംഗളഗിരി, വെള്ളികുളം, പ്രദേശങ്ങളിൽ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. തലനാട് വെള്ളാനിയിൽ ഉരുൾ പൊട്ടൽ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഇല്ല .ഒരു റബ്ബർ മിഷൻ പുര ഒഴുകി പോയി പ്രദേശത്ത്കൃഷി നാശം ഉണ്ട്. റോഡിൽ മുഴുവൻ കല്ലും മണ്ണുമാണ്. വെള്ളാനി പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നു.
കനത്തമഴയിൽ മുങ്ങി കോട്ടയം ജില്ലയിലെ കിഴക്കൻ മേഖല; വാഗമൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗത നിരോധനം
RELATED ARTICLES