പരിശോധനയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി: തിരുവനന്തപുരത്ത് ഡോക്ടർ അറസ്റ്റിൽ

30

പരിശോധനക്കിടെ ഡോക്ടർ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ബിഡിഎസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടർന്ന് ഡോക്ടർ അറസ്റ്റിൽ.
മ്യൂസിയം പൊലീസാണ് ഡോക്ടറെ രാവിലെ അറസ്റ്റ് ചെയ്തത്‌. തിരുവനന്തപുരം ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കുറവന്‍കോണത്തെ ക്ലിനിക്കിലെ പരിശോധനകള്‍ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.