HomeNewsLatest Newsലോകകപ്പ് ഫൈനലിൽ തെറ്റുപറ്റിയതായി അമ്പയര്‍ കുമാര്‍ ധര്‍മസേന: അന്ന് സംഭവിച്ചത്….

ലോകകപ്പ് ഫൈനലിൽ തെറ്റുപറ്റിയതായി അമ്പയര്‍ കുമാര്‍ ധര്‍മസേന: അന്ന് സംഭവിച്ചത്….

ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച അമ്പയര്‍ കുമാര്‍ ധര്‍മസേന തെറ്റുപറ്റിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ട്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ത്രോ റണ്‍സ് അനുവദിച്ചതില്‍ അമ്പയര്‍ക്ക് പിഴവ് സംഭവിച്ചതായി ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ധര്‍മസേന കുറ്റസമ്മതം നടത്തിയതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ദാനമായി ലഭിച്ച ഓവര്‍ത്രോ റണ്‍സ് നിര്‍ണായകമായി. അവസാന ഓവറിലെ പതിനഞ്ച് റണ്‍സെന്ന ലക്ഷ്യത്തിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് ഓവര്‍ത്രോയിലൂടെ ലഭിച്ച ആറു റണ്‍സാണ്. അമ്പയര്‍ ഒരു റണ്‍സ് ഇംഗ്ലണ്ടിന് അധികമായി നല്‍കിയെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബൗണ്ടറിയില്‍നിന്നും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍കൊണ്ട് ബൗണ്ടറിയിലെത്തിയപ്പോള്‍ അഞ്ച് റണ്‍സിന് പകരം ആറ് റണ്‍സ് നല്‍കുകയായിരുന്നു.

ടിവി റീപ്ലേ പിന്നീട് പരിശോധിച്ചപ്പോള്‍ തനിക്ക് പിഴവ് വന്നതായി മനസിലായെന്ന് ധര്‍മസേന പറഞ്ഞു. എന്നാല്‍, മൈതാനത്ത് തങ്ങള്‍ക്ക് വലിയ രീതിയിലുള്ള ടിവി റീപ്ലേകള്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ തെറ്റില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും ധര്‍മസേന വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന അമ്പയറുമായി സംസാരിച്ചശേഷമാണ് ആറ് റണ്‍സ് നല്‍കിയത്. മറ്റ് ഒഫീഷ്യലുകളും അത് സമ്മതിച്ചതാണ്. റീപ്ലേ വിശദമായി കാണാത്തതിനാല്‍ അന്ന് അതായിരുന്നു ശരിയെന്നും ധര്‍മസേന പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments