HomeNewsLatest Newsകൊല്ലത്ത് വീട്ടിലെ സർവീസ് വയറിൽനിന്നും ഷോക്കേറ്റ് ദമ്പതിമാരുൾപ്പെടെ മൂന്നു പേർ മരിച്ചു

കൊല്ലത്ത് വീട്ടിലെ സർവീസ് വയറിൽനിന്നും ഷോക്കേറ്റ് ദമ്പതിമാരുൾപ്പെടെ മൂന്നു പേർ മരിച്ചു

കൊല്ലത്ത് ദമ്പതിമാരുൾപ്പെടെ മൂന്നു പേർ ഷോക്കേറ്റ് മരിച്ചു. പ്രാക്കുളം ഗോസ്തലക്കാവിൽ . സന്തോഷ് ഭവനത്തിൽ റംല(45), ഭർത്താവ് സന്തോഷ്(48), അയൽവാസി ശരത് ഭവനത്തിൽ ശ്യാംകുമാർ(45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.20-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.വീടിനകത്തു നിന്നും പുറത്തെ കുളിമുറിയിലേക്ക് വൈദ്യുതി കണക്ഷനായി വലിച്ച വയറിൽ നിന്നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ
റംലയ്ക്കാണ് ആദ്യം ഷോക്കേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ ഭർത്താവ് സന്തോഷിനും റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു. ഇരുവരും ഷോക്കേറ്റു പിടയുന്നത് കണ്ടു നിലവിളിച്ച കുട്ടികളുടെ ബഹളം കേട്ടാണ് അയൽവാസിയായ ശ്യാംകുമാർ ഓടിയെത്തിയത്. മറ്റുള്ളവർ നിലവിളി കേട്ടെത്തിയപ്പോഴേക്ക് മൂവരും വൈദ്യുതാഘാതമേറ്റ് കിടക്കുന്നതാണ് കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൂവരെയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments