പ്രവാസിയിൽ നിന്നും 50 ലക്ഷം തട്ടിയെന്ന പരാതി; എം​എ​ല്‍​എ പി.​വി. അന്‍വറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍ പ്ര​വാ​സി​യി​ല്‍​നി​ന്ന് പ​ണം​ത​ട്ടി​യ കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. മ​ല​പ്പു​റം ഏ​റ​നാ​ട് സ്വ​ദേ​ശി സ​ലി​മി​ല്‍​നി​ന്നു അ​ന്‍​വ​ര്‍ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു വി​ടാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ അ​ന്‍​വ​ര്‍ ന​ല്‍​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ ഹ​ര്‍​ജി​യി​ല്‍ ഇ​ല്ലാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ലെ ക്വാ​റി ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നാ​രോ​പി​ച്ചാണ് സ​ലിം ഹൈ​ക്കോ​ട​തി​യെ സ​മീ​പിച്ചത്. മ​ഞ്ചേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സാ​ന്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ഒ​രു മാ​സ​ത്തി​ന​കം ഡി​ജി​പി ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ന​വം​ബ​റി​ല്‍ വി​ധി​ച്ചി​രു​ന്നു.