HomeNewsLatest Newsസിപിഎം പ്രവർത്തകർ സ്വന്തം പാർട്ടി അനുഭാവിയെ മർദ്ദിച്ചതായി പരാതി: ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ചു

സിപിഎം പ്രവർത്തകർ സ്വന്തം പാർട്ടി അനുഭാവിയെ മർദ്ദിച്ചതായി പരാതി: ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ചു

സിപിഎം പ്രവർത്തകർ പാർട്ടി അനുഭാവിയെ മർദ്ദിച്ചതായി പരാതി. റോഡ് നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. പരിക്കേറ്റ പുത്തോത്ത് സ്വദേശി ഷാജുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സിപിഎം അനുഭാവിയായ ഷാജുവിനെ ഒരു സംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്.
ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മ‍ർദ്ദനത്തിൽ മുഖത്ത് സാരമായി പരിക്കേറ്റു. ഷാജുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കുമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments