കാസർഗോഡ് 65 സിപിഎം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസ്സിൽ ചേർന്നു: നടപടി കൊല്ലപ്പെട്ട കൃപേഷിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനിടെ

150

സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകരും അനുഭാവികളുമായ 65 ഓളം പേര്‍ കോൺഗ്രസില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു.

കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടുംബത്തിന് ഹൈബി ഈഡന്‍ പണിത വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനിടെ ഇന്നലെയാണ് പ്രവര്‍ത്തകരും അനുഭാവികളുമായ 65 -ളം പേര്‍ സിപിഎം വിട്ടത്. 27 കുടുംബങ്ങളിൽ നിന്നായി 65 പേരാണ് കോൺഗ്രസിൽ ചേർന്നത്. കല്യോട്ട് നടന്ന സ്വീകരണയോഗത്തിൽ ഡിസിസി പ്രസിഡന്റ്‌ ഹക്കിം കുന്നിൽ ഇവരെ മാലയിട്ട് സ്വീകരിച്ചു.