കൂടത്തായി കൊലപാതകം: ജോളി തയ്യാറാക്കിയ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഐഎം പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം

31

കൂടത്തായിൽ കൂട്ട കൊലപാതകം നടത്തിയ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഐഎം പ്രാദേശിക നേതാവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധം പ്രവര്‍ത്തിച്ച കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഓസ്യത്തില്‍ സി. പി. ഐ. എം പ്രദേശിക നേതാവാണ് ഒപ്പുവെച്ചതെന്ന് നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. 2006 ലാണ് സിപിഐഎം ലോക്കല്‍ സെക്രട്ടറി മനോജ് ജോളിയെ പരിചയപ്പെടുന്നത്.

സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായാണ് തനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടര്‍ന്നു. തുടര്‍ന്ന് ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ മനോജ് ഒപ്പുവെയ്ക്കുകയായിരുന്നു.