HomeNewsLatest Newsഡൽഹിയിൽ പശുക്കൾ ചത്തനിലയിൽ കണ്ടെത്തി; സ്ഥലത്ത് സംഘർഷം

ഡൽഹിയിൽ പശുക്കൾ ചത്തനിലയിൽ കണ്ടെത്തി; സ്ഥലത്ത് സംഘർഷം

കിഴക്കന്‍ ഡല്‍ഹിയില്‍ രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ത്രിലോക്പൂരിലെ സഞ്ജയ് തടാകത്തിന് സമീപമാണ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. രണ്ട് പശുക്കള്‍ ചത്തുകിടക്കുന്നതായി പൊലീസിന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അവയെ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പങ്കുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും വലിയെ തോതില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി പൊലീസിനെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments