ഉറവിടമറിയാത്ത കേസുകൾ കൂടി വരുന്നു; കേരളത്തിൽ കൂടുതൽ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനവുമായി വിദഗ്ധർ

44

കേരളത്തിൽ കൂടുതൽ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനവുമായി വിദഗ്ധർ. ഉറവിടമറിയാത്ത കേസുകൾ കൂടി വരുന്ന സാഹചര്യം കണക്കാക്കിയാണ് ഇത്തരത്തിലൊരു നിഗമനത്തിൽ വിദഗ്ധർ എത്തിയിരിക്കുന്നത്. നൂറിന് മുകളിൽ ഉറവിടമാറിയാത്ത കേസുകളാണ് പത്ത് ദിവസത്തിനിടെ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചാം തിയതി ഉറവിടം ഇല്ലാത്ത 220 കേസുകൾ. ഓണ അവധികളിൽ പരിശോധനകളും കേസുകളും കുറഞ്ഞിരുന്നപ്പോഴും ഉറവിടമില്ലാത്ത കേസുകൾ കുറഞ്ഞില്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഈ ഒരു അവസ്ഥ തന്നെയാണ്. രോഗം വരുന്നവരിൽ 60 ശതമാനം പേർക്കും ലക്ഷണങ്ങളും ഇല്ല. സംസ്ഥാനത്ത് സമ്പർക്ക വ്യാപന തോത് എല്ലാ ദിവസവും 90ശതമാനത്തിനും മുകളിൽ. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇടങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനം. 1647 കേസുകളാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.