HomeNewsLatest Newsപാലാ നഗരസഭാ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കോവിഡ്; നഗരസഭാ ഓഫീസ് അടച്ചു; ഓഫീസും പരിസരവും ശുചീകരിക്കും

പാലാ നഗരസഭാ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കോവിഡ്; നഗരസഭാ ഓഫീസ് അടച്ചു; ഓഫീസും പരിസരവും ശുചീകരിക്കും

പാലായിൽ നഗരസഭാ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് അടച്ചു. പനിയും ജലദോഷവും ബാധിച്ച്‌ ചികിത്സ തേടിയ ജീവനക്കാരന്റെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചവരെ ജോലിയില്‍ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് സ്രവ പരിശോധനക്ക് വിധേയനായത്.തിങ്കളാഴ്ച നഗരസഭാ ഓഫിസ് അടച്ച്‌ ഓഫീസും പരിസരവും ശുചീകരിക്കും. നഗരസഭയിലെ ക്വാറന്റെന്‍ കേന്ദ്രവുമായി ബന്ധപ്പെട്ടും ജീവനക്കാരന്‍ സേവനമനുഷ്ഠിച്ചിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments