കോട്ടയം മെഡി.കോളജില്‍ അ​ഞ്ചു ഗര്‍ഭിണികള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ഗൈനക്കോളജി ഒ.പി അടച്ചു; കനത്ത ജാഗ്രത

43

കോട്ടയം: കോട്ടയം മെഡി.കോളജില്‍ അ​ഞ്ചു ഗര്‍ഭിണികള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡി.കോളജിലെ ഗൈനക്കോളജി ഒ.പി അടച്ചു. കഴിഞ്ഞയാഴ്ച ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം. അടുത്തുളള ആശുപത്രിയില്‍ വിവരം അറിയിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോട്ടയം മെഡി.കോളജില്‍ വെള്ളിയാഴ്ച മരിച്ച ഔസേപ്പ് ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. 83 വയസായിരുന്നു. സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതില്‍ ആറുപേരും എഴുപത് വയസ് കഴിഞ്ഞവരാണ്.