ഭാര്യയെ നായയുമായി അവിഹിതത്തിന് നിർബന്ധിച്ച ഭർത്താവിന് തക്ക ശിക്ഷയുമായി കോടതി; കോടതിവിധി ഇങ്ങനെ:

14

ഭാര്യയെ ലെെംഗിക വെെകൃതങ്ങള്‍ക്ക് ഇരയാക്കിയ ഭര്‍ത്താവിന് പത്ത് വര്‍ഷം തടവ്. ബുധനാഴ്ച ബെലഹാവി ജില്ലാ കോടതിയാണ് ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ക്ക് പത്ത് വര്‍ഷം തടവും 11,000 രൂപ പിഴയും വിധിച്ചത്. തുറന്ന കോടതിയില്‍ വിധി പ്രസ്താവിച്ച ജഡ്ജി സൂര്യവാന്‍ഷി വളരെ ക്രൂരമെന്നാണ് ഈ കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. ഇങ്ങന മൂന്ന് വട്ടമാണ് പരാതിക്കാരിക്ക് നായയുമായി വേഴ്ചയില്‍ ഏര്‍പ്പെടേണ്ടി വന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെ തടുത്തതോടെ മൂന്ന് കുട്ടികള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇയാള്‍ ഇറക്കി വിടുകയായിരുന്നു. അതിന് ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഹുബ്ലിയിലെ ഹുല്‍കുന്ദ് സ്വദേശിയാണ് ഭാര്യയെ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ 2017ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ പോണ്‍ വീഡിയോകള്‍ കാണിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും വീട്ടിലെ നായയുമായി ലെെംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.