HomeNewsLatest Newsകനത്ത ചൂട്: കോടതികളിൽ ഗൗൺ ധരിക്കാതെ ഹാജരാകാൻ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി

കനത്ത ചൂട്: കോടതികളിൽ ഗൗൺ ധരിക്കാതെ ഹാജരാകാൻ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി

സംസ്ഥാനത്ത് ചൂട് കൂടുമ്ബോള്‍ വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. വേനല്‍ ചൂട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച്‌ കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജെ എം ദീപക് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിചാരണ കോടതികള്‍ക്കായിരിക്കും ഉത്തരവ് ബാധകമാകുന്നത്. എന്നാല്‍, ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കേണ്ടതാണ്. അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ഷാജി പി.ചാലിയുടേത് ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments