HomeNewsLatest Newsചാന്ദ്രദൗത്യത്തില്‍ ആവേശകരമായ മുന്നേറ്റം; ചന്ദ്രനില്‍ പരുത്തിവിത്ത് മുളപ്പിച്ച് ചൈന

ചാന്ദ്രദൗത്യത്തില്‍ ആവേശകരമായ മുന്നേറ്റം; ചന്ദ്രനില്‍ പരുത്തിവിത്ത് മുളപ്പിച്ച് ചൈന

ചൈനയുടെ ചാന്ദ്രദൗത്യത്തില്‍ ഞെട്ടിക്കുന്ന മുന്നേറ്റം. മനുഷ്യന്‍ ഇന്നുവരെ ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ മറുഭാഗത്തെത്തിയ ചാങ്-4 ബഹിരാകാശ വാഹനത്തില്‍ വെച്ചാണ് പരുത്തിച്ചെടി മുളപൊട്ടിച്ച്‌ ചൈന ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്. ബഹിരാകാശ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ നീക്കമാണിത്. ഭാവിയില്‍ ബഹിരാകാശ യാത്രികര്‍ക്ക് അവരവര്‍ക്കു വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കുന്നതിലേക്കും കൂടുതല്‍ മുന്നേറ്റങ്ങളിലേക്കുമുള്ള തുടക്കമായി മാറും ഇത്.

പരുത്തിച്ചെടി മുളപൊട്ടി കുറച്ചു കഴിഞ്ഞ് രാത്രിയെത്തിയതോടെ കരിഞ്ഞുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചന്ദ്രോപരിതലത്തിലെ സൂര്യപ്രകാശത്തെ ഉപയോഗിച്ചാണ് ചെടി മുള പൊട്ടിയത്. എന്നാല്‍ രാത്രി വന്നതോടെ താപനില വന്‍തോതില്‍ കുറഞ്ഞു. മൈനസ് 170 ഡിഗ്രിയിലേക്ക് താപനില എത്തിച്ചേര്‍ന്നതോടെ ചെടി കരിയുകയായിരുന്നു. കുറച്ചുനേരം മാത്രമേ ചെടി അതിജീവിക്കൂ എന്നത് തങ്ങള്‍ക്കറിയാമായിരുന്നെന്ന് പരീക്ഷണത്തിന് രൂപം നല്‍കിയ ചോങ്‌ക്വിങ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ സീ ജെങ്സിന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments