ഇടുക്കിയിൽ കോൺഗ്രസ്‌ നേതാവിന് കൊറോണ സ്ഥിരീകരിച്ചു: നിയമസഭ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി സൂചന: ആശങ്കയിൽ ആരോഗ്യവകുപ്പ്

27

ഇടുക്കിയിൽ നിന്നുള്ള പൊതുപ്രവർത്തകനു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിലടക്കം സന്ദർശനം നടത്തിയതായാണ് ഫുറത്തുവരുന്ന വിവരം. സംസ്ഥാനത്തെ പ്രധാന നേതാക്കളുമായും ഒരു മന്ത്രിയുമായിും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. പ്രതിപക്ഷപാർട്ടിയുടെ പോഷകസംഘടനാ നേതാവാണ് ഇദ്ദേഹം.
പൊതുപ്രവർത്തകനായതിനാൽ നിരവധിയാളുകളുമായി ഇദ്ദേഹം സമ്പർക്കം പുലർത്തുകയും വിവിധയിടങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കെ.എസ്.ആർ.ടി.സി. ബസ്, ട്രെയിൻ, കാർ തുടങ്ങിയ ഗതാഗതമാർഗങ്ങൾ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സംഘടനാപരമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളിൽ നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനകൾക്കായി ദേവാലയത്തിൽ പോയെന്നും വിവരമുണ്ട്. പാലക്കാട്, ഷോളയാർ, മൂന്നാർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തി. സമരങ്ങളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.