റൺവേയിലടക്കം വെള്ളം കയറി: നെടുമ്പാശേരി വിമാനത്താവളം രണ്ടു ദിവസത്തേക്ക് അടച്ചു

118

നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ തുറക്കുകയുള്ളുവെന്നും സിയാൽ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം

നേരത്തെ ഇന്ന് രാവിലെ ഒമ്പത് മണി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മറ്റന്നാള്‍ വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

.