HomeWorld NewsAustraliaഓസ്ട്രലിയായിൽ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ചുഴലികൊടുങ്കാറ്റിന് സാധ്യത

ഓസ്ട്രലിയായിൽ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ചുഴലികൊടുങ്കാറ്റിന് സാധ്യത

മെല്‍ബണ്‍: ഓസ്ട്രലിയായിൽ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ചുഴലികൊടുങ്കാറ്റിന് സാധ്യത. പോര്ട്ട് റോപര്‍ മുതല്‍ ക്വീന്‍സ് ലാന്‍ഡ് ബോര്‍ഡര്‍ വരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവ ഡാര്‍വിനില്‍ അടുത്ത ആഴ്ച്ചയും തുടരും. കിഴക്ക് പടിഞ്ഞാറന്‍ തീരമേഖലയില്‍ വെള്ളപ്പൊക്ക സാധ്യതയും ഉണ്ട്. നദീതട പ്രദേശങ്ങളിലാണിത്. ശക്തമായ മഴയാണ് അഡ് ലൈഡ് നദി, മാന്‍ഗോ ഫാം, ലാബെല്ലെ, ചാനല്‍ പോയന്‍റ് എന്നിവിടങ്ങളിലായി ലഭിക്കുന്നത്.
ഗള്‍ഫ് ഓഫ് കാര്‍പെന്‍റേറിയയിലേക്ക് ന്യൂനമര്‍ദം നീങ്ങുകയാണെങ്കില്‍ ഇത് ചുഴലി കൊടുങ്കാറ്റായി മാറിയേക്കാം. ന്യൂനമര്‍ദം മുന്‍കരുതിയതിലും സാവധാനത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇത് ഗള്‍ഫ് ഓഫ് കാര്‍പെന്‍റേറിയയിലേക്ക് ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ എത്തിപ്പെടാം. തുടര്‍ന്നിത് സ്റ്റാന്‍ ചുഴലികൊടുങ്കാറ്റായി സീസണിലെ ആദ്യ കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ട്.
കാര്‍പെന്‍റേറിയയിലെ തെക്കന്‍ ഗള്‍ഫില്‍ നിന്ന് എത്തിയാല്‍ ഞായറാഴ്ച്ചയില്‍ ചുഴലി കൊടുങ്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്. ചുഴലി കൊടുങ്കാറ്റായി രൂപപ്പെടുമോ എന്നുള്ളത് ഇത് കടലന് മുകളിലെത്തുമോ എന്നതിനെ ആശ്രയിച്ചാണ്. വളരെ തീവ്രവമായ ഒരു ചുഴലി കൊടുങ്കാറ്റായിരിക്കില്ല വീശുകയെന്നും കരുതുന്നുണ്ട്. കാറ്റഗറി രണ്ടില്‍ പെടുത്താവുന്ന തീവ്രത വരെ പ്രകടമാക്കിയേക്കാം. ആളുകൾ അടിയന്തര സാഹചര്യത്തിലേക്കാവശ്യമായ മുന്‍കരുതല്‍ എടുക്കുന്നത് നല്ലതായിരിക്കും. സൈക്ലോണ്‍ കിറ്റ് സജ്ജീകരിച്ച് കാറ്റ് മൂലം പ്രശ്നം സൃഷ്ടിക്കാവുന്ന സംരക്ഷിക്കുന്നതും ഉചിതമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments