HomeNewsLatest Newsവേണ്ടത് ഓൺലൈൻ മാധ്യമങ്ങളെ അടിയന്തിരമായി നിയന്ത്രിക്കാനുള്ള നടപടി; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

വേണ്ടത് ഓൺലൈൻ മാധ്യമങ്ങളെ അടിയന്തിരമായി നിയന്ത്രിക്കാനുള്ള നടപടി; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങളെ അടിയന്തിരമായി നിയന്ത്രിക്കാനുള്ള നടപടിയാണ് വേണ്ടതെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബോധപൂര്‍വ്വം അക്രമങ്ങളും തീവ്രവാദവും വളര്‍ത്താന്‍ ശ്രമിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങൾ തെറ്റിധാരണ വളർത്തുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമില്ല. അതിനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സിവില്‍ സര്‍വ്വീസില്‍ മുസ്ലിം നുഴഞ്ഞുകയറ്റം എന്ന് ആരോപിച്ച്‌ ഹിന്ദി വാര്‍ത്ത ചാനലായ സുദര്‍ശന്‍ ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിക്കെതിരെയുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി ദൃശ്യമാധ്യമങ്ങളെ വിമര്‍ശിക്കുകയും ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടത്. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നടപടികള്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനത്തിന് വിടണമെന്നും സോളിസിറ്റര്‍ ജനല്‍ തുഷാര്‍ മേത്ത വാദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments