HomeNewsLatest Newsസി ബി ഐ കേസ്: ഹർജി കേൾക്കുന്നതിൽ നിന്നും ചീഫ് ജസ്റ്റിസ‌് രഞ്ജന്‍ ഗൊഗോയി പിന്മാറി

സി ബി ഐ കേസ്: ഹർജി കേൾക്കുന്നതിൽ നിന്നും ചീഫ് ജസ്റ്റിസ‌് രഞ്ജന്‍ ഗൊഗോയി പിന്മാറി

സിബിഐ താല്‍കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ‌ രഞ്ജന്‍ ഗൊഗോയി പിന്മാറി. കേസ് ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ കോടതി കേള്‍ക്കും. ചട്ടങ്ങള്‍ പാലിക്കാതെയാണ് നാഗേശ്വര്‍ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്. നാഗേശ്വര റാവുവിനെ മാറ്റി സ്ഥിരം ഡയറക്ടറെ നിയമിക്കണം എന്നതാണ് പ്രശാന്ത് ഭൂഷണ്‍, പൗരവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജും നല്കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികളുടെ വിശദാശംങ്ങള്‍ എല്ലാം പരസ്യപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments