കെ സുരേന്ദ്രന്റെ മകൾക്കെതിരെ അധിഷേപം: പ്രവാസിക്കെതിരെ കേസ്: സംഭവം ഇങ്ങനെ:

35

ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴെ അദ്ദേഹത്തിന്‍റെ മകൾക്കെതിരെ മോശം കമന്‍റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറിൽ ജോലി ചെയ്യുന്ന അജിനാസ് എന്നയാൾക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വി കെ സജീവന്‍റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘എന്‍റെ മകൾ, എന്‍റെ അഭിമാനം’ എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രൻ മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീർത്തും മോശം ഭാഷയിൽ ഇയാൾ കമന്‍റ് പോസ്റ്റ് ചെയ്തത്.