HomeNewsLatest Newsകേന്ദ്ര അനുമതി ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണം: കിഫ്‌ബിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ്

കേന്ദ്ര അനുമതി ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണം: കിഫ്‌ബിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ്

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ടു സ്വീകരിച്ചെന്ന ആരോപണത്തിൽ കിഫ്‌ബിക്കെതിരെ കേസെടുത്ത്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. കിഫ്‌ബി സിഇഒ, ഡപ്യൂട്ടി സിഇഒ എന്നിവരെ കേസില്‍ ഇഡി ചോദ്യം ചെയ്യും. അടുത്തയാഴ്‌ച്ച ചോദ്യം ചെയ്യലിന്‌ ഹാജരാകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ബാങ്കിങ് പാർട്ണറായ ആക്സിസ് ബാങ്ക് അധികൃതർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി. നോട്ടീസ് നൽകി. മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി റിസര്‍വ്‌ ബാങ്കിനോട്‌ ആരാഞ്ഞിരുന്നു. ഇത്‌ വിദേശനാണയ വിനിമയ ചട്ടം ലംഛിച്ചാണോ എന്ന വിവരവും അന്വേഷണ പരിധിയില്‍ വരും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments