അയ്യപ്പഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരം

56

അയ്യപ്പഭക്തരുമായി വന്ന കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. കോട്ടയത്ത് നിന്ന് പമ്പയിലേക്ക് വന്ന ബസും പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

അയ്യപ്പഭക്തരുടെ പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റവരെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിലധികവും ആന്ധ്ര തമിഴ്നാട് സ്വദേശികളാണ്.