HomeNewsLatest Newsഇന്ധനവില വര്‍ദ്ധന: സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ മാറ്റിവെച്ചു

ഇന്ധനവില വര്‍ദ്ധന: സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ മാറ്റിവെച്ചു

ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്സംസ്ഥാനത്ത് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. വാഹന പണിമുടക്ക് കണക്കിലെടുത്ത് എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്

അതേസമയം പണിമുടക്കിനെ ധാര്‍മികമായി പിന്തുണക്കുമെങ്കിലും കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി അസോസിയേഷന്‍ അറിയിച്ചിട്ടുള്ളത്. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പണിമുടക്കിൽ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് മുടങ്ങും. ഭൂരിഭാഗം ഓട്ടോറിക്ഷകളും നിരത്തിലിറങ്ങില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments