HomeANewsLatest Newsവാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണം; ബ്രിട്ടീഷ് പൗരന്‍ കൊല്ലപ്പെട്ടു

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണം; ബ്രിട്ടീഷ് പൗരന്‍ കൊല്ലപ്പെട്ടു

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പൗരന്‍ മൈക്കിൾ ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൈക്കിളിനെ കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വാല്‍പ്പാറ- പൊള്ളാച്ചി റോഡില്‍വെച്ചായിരുന്നു സംഭവം. റോഡിൽ നിലയുറപ്പിച്ച കാട്ടാനയുടെ പിറകിലൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന മൈക്കിളിനെ ആക്രമിക്കുകയായിരുന്നു.

ബൈക്കില്‍ നിന്ന് വീണ മൈക്കിള്‍ എഴുന്നേറ്റ സമയത്ത് ആന വീണ്ടും ആക്രമിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments