HomeNewsLatest Newsരണ്ട് ഗോളിന് മെക്‌സിക്കോയെ തറപറ്റിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

രണ്ട് ഗോളിന് മെക്‌സിക്കോയെ തറപറ്റിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

മെക്‌സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 53ാം മിനിറ്റില്‍ നെയ്മറും 89ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവയുടെ സേവുകളില്ലായിരുന്നെങ്കില്‍ ബ്രസീലിന്റെ വിജയം ഇതിലും വലുതായേനെ.

കഴിഞ്ഞ കളിയില്‍ ഉജ്വലമായി കളിച്ച ഫുള്‍ബായ്ക്കുകള്‍ ഫിലിപ്പെ ലൂയിസിനെയും ഫാഗ്‌നറെയും നിലനിര്‍ത്തിയാണു ബ്രസീല്‍ ഇറങ്ങിയത്. മെക്‌സിക്കോ റാഫേല്‍ മാര്‍ക്കേസിനെ ആദ്യ ഇലവനില്‍ ഇറക്കി. ബ്രസീലിന്റെ ആക്രമണ ഫുട്‌ബോളിന് അതേ നാണയത്തില്‍ മെക്‌സിക്കോയും മറുപടി നല്‍കി. വിങ്ങിലൂടെയുള്ള ലൊസാനോയുടെയും വെലയുടെയും ഓട്ടത്തില്‍ ബ്രസീല്‍ പ്രതിരോധം പേടിച്ചു. എന്നാല്‍ പലപ്പോഴും കോര്‍ണര്‍ ഫ്‌ലാഗിനടുത്തു തീര്‍ന്നു ഓട്ടം. ക്രോസുകള്‍ പ്രതിരോധിക്കുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍മാരും മികവു കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments