ബോംബെ ഗോൾഡ് & ഡയമണ്ട്സ് ഇനി തിരൂരിലും: ആരംഭിക്കുന്നത് AAK മാളിൽ

69

 

കേരളത്തിലെ പ്രമുഖ ജ്വല്ലറിയായ ബോംബെ ഗോൾഡ് & ഡയമണ്ട്സിന്റെ 4-ാമത്തെ ഷോറൂം തിരൂർ നടുവിലങ്ങാടിയിലെ AAK മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ജനുവരി 21 ന് രാവിലെ 10 മണിക്കാണ് ഉത്‌ഘാടനം. ഇന്നലെ AAK മാൾ ഓഫീസിൽ നടന്ന ചടങ്ങിൽ AAK ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ മൊയ്തീൻ കുട്ടി ഹാജിയും ബോംബെ ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ അലവിക്കുട്ടി ഹാജിയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു.

തിരൂർ ആസ്ഥാനമായി, ഇന്ത്യയിലും ഗൾഫിലും വ്യാവസായിക സംരംഭങ്ങളുള്ള AAK ഗ്രൂപ്പ് ഇന്റർനാഷണലുമായി ചേർന്നാണ് ബോംബെ ഗോൾഡ് & ഡയമണ്ട്സ് പുതിയ ഷോറൂം ആരംഭിക്കുന്നത്.

ബോംബെ ഗോൾഡ് & ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിവാഹാവശ്യങ്ങൾക്കുള്ള സ്വർണ്ണാഭരണങ്ങൾക്കു പുറമെ ഡെയിലി വെയർ ആഭരണങ്ങളും ബ്രാൻഡഡ് ആഭരണങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ചെയർമാൻ അലവിക്കുട്ടി ഹാജി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് വളരെ ലളിതമായ രീതിയിലാണ് ചടങ്ങുകൾ എന്നും അദ്ദേഹം വ്യക്തമാക്കി.