HomeNewsLatest Newsതിരുവനന്തപുരത്ത് ബിജെപി ജില്ലാ ട്രഷററുടെ വീടിന് നേരെ ബോംബേറ് ; സ്ഥലത്ത് കനത്ത പോലീസ് കാവല്‍

തിരുവനന്തപുരത്ത് ബിജെപി ജില്ലാ ട്രഷററുടെ വീടിന് നേരെ ബോംബേറ് ; സ്ഥലത്ത് കനത്ത പോലീസ് കാവല്‍

കാലടിയില്‍ ബിജെപി ജില്ലാ ട്രഷററുടെ വീടിന് നേരെ ബോംബേറ്. ബിജെപി ജില്ലാ ട്രഷറര്‍ സനോദിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സനോദിന്റെ അമ്മ കിടന്നുറങ്ങിയിരുന്ന മുറിയുടെ ജനല്‍ ചില്ലുകളാണ് ബോംബേറില്‍ തകര്‍ന്നത്.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ആക്രമണം നടക്കുമ്ബോള്‍ സനോദ് വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേര്‍ ബോംബേറ് നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് സനോദ് പൊലീസിന് മൊഴി നല്‍കി.
ശനിയാഴ്ച രാത്രിയില്‍ പ്രദേശത്തെ സിപിഎം നേതാക്കളുടെ വീടിനു നേരെയും ബോംബേറ് ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. സിപിഎം-ബിജെപി നേതാക്കളുടെ വീടിന് നേരെ ബോംബേറ് നടന്നതിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments