ഇസ്താംബുളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വൻ സ്ഫോടനം: നിരവധിപ്പേർക്ക് പരിക്ക്

162

ഇസ്താംബുളിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. തുസ്‌ല വ്യവസായിക മേഖലയില്‍ വ്യാഴാഴ്ച്ചയാണ് സ്‌ഫോടനമുണ്ടായത്. തീ ഫാക്ടറിയുടെ പാര്‍ക്കിംഗ് മേഖലയിലേക്ക് പടര്‍ന്നു. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്‌നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.