ബിജെപിയുടെ പ്രാദേശിക നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു; സംഭവം ബിഹാറിൽ

13

ബിജെപിയുടെ പ്രാദേശിക നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ മുസാഫര്‍പുരിലാണ് ബിജെപി പ്രാദേശിക നേതാവായ ബൈജു പ്രസാദ് ഗുപ്ത വെടിയേറ്റ് മരിച്ചത്. മെഡിക്കല്‍ സ്‌റ്റോര്‍ നടത്തിവരികയായിരുന്ന ബൈജു പ്രസാദിന്റെ കടയില്‍ മരുന്ന് വാങ്ങാനെന്ന വ്യാജേന എത്തിയതായിരുന്നു അക്രമി എന്ന് പൊലീസ് പറഞ്ഞു. മരുന്ന് ആവശ്യപ്പെട്ടതിനു ശേഷം ഇയാള്‍ നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു പ്രസാദ് മരിച്ചു.