HomeNewsLatest Newsമലയാളത്തിന്റെ വിപ്ലവ നായകൻ വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍; പ്രായം തളർത്താത്ത പോരാളിയായി വി.എസ്

മലയാളത്തിന്റെ വിപ്ലവ നായകൻ വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍; പ്രായം തളർത്താത്ത പോരാളിയായി വി.എസ്

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതു രാഷ്ട്രിയ രംഗത്ത് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് വി.എസ്. വേലിക്കകത്ത് വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമായിരിക്കും ജന്മദിനാഘോഷം. ആരോഗ്യ പ്രശ്നങ്ങളും കോവിഡ് സാഹചര്യവും പരിഗണിച്ച്‌ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശമുണ്ട്. 2019 ഒക്ടോബറിലാണ് സ്ട്രോക്ക് മൂലം വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പൂര്‍ണ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി ചുമതല വഹിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതോടെ കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments