ഒടുവിൽ ബെവ്കോയുടെ ആപ്പ് പ്ലേസ്റ്റോറിൽ എത്തി: വൈകിട്ടോടെ പ്രശ്നങ്ങൾ പരിഹരിച്ച് ലഭ്യമാക്കും

38

അങ്ങനെ കാത്തിരിപ്പിനൊടുവിൽ ബെവ്‌ കോയുടെ മദ്യ വിതരണത്തിനായി ഉള്ള ആപ്പ് പ്ലേസ്റ്റോറിൽ എത്തി. ഷെയർ കോഡ് ടെക്നോളജി എന്ന കമ്പനി ഡെവലപ്പ് ചെയ്ത ആപ്പ് രാത്രി ഏറെ വൈകി 11 മണിയോടെയാണ് പ്ലേസ്റ്റോറിൽ ലഭ്യമാകാൻ തുടങ്ങിയത്. എന്നാൽ ആവേശത്തോടെ ആപ്പിൽ കയറി മദ്യം ബുക്ക് ചെയ്യാനൊരുങ്ങിയവർ വീണ്ടും അങ്കലാപ്പിലായി. മദ്യം ബുക്ക് ചെയ്യുന്ന ആദ്യ പടിയിൽ ലഭിക്കേണ്ട ഒറ്റത്തവണ പാസ്സ്‌വേർഡ് ലഭ്യമാകാത്തത് ആണ് മിക്കവരും നേരിട്ട പ്രശ്നം. അഞ്ചും ആറും തവണ പരിശ്രമിച്ചിട്ടും പാസ്സ്‌വേർഡ് ലഭ്യമാകാതെ വന്നതോടെ കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ സന്ദേശങ്ങളുടെ പ്രളയമായിരുന്നു. തുടക്കത്തിൽ സാങ്കേതിക തടസ്സം ഉണ്ടായതിനാൽ ഇന്ന് ബുക്കിങ്ങിനു സമയ പരിധി ഉണ്ടായേക്കില്ല.