HomeNewsLatest Newsഓണത്തിന് മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും; ലാഭകരമല്ലാത്ത നൻമ സ്​റ്റോറുകൾ പൂട്ടും; കണ്‍സ്യൂമര്‍ ഫെഡ്

ഓണത്തിന് മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും; ലാഭകരമല്ലാത്ത നൻമ സ്​റ്റോറുകൾ പൂട്ടും; കണ്‍സ്യൂമര്‍ ഫെഡ്

തിരുവനന്തപുരം: മലയാളിയുടെ മദ്യപാന ശീലം പരമാവധി മുതലാക്കാനുറച്ച് കണ്‍സ്യൂമര്‍ ഫെഡ്. ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുമെന്നും ലാഭകരമല്ലാത്ത നൻമ സ്​റ്റോറുകൾ പൂട്ടുമെന്നും​ കണ്‍സ്യൂമര്‍ ഫെഡ് തീരുമാനിച്ചു. .മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കുന്നവർക്ക്​ ബീവറേജിൽ ക്യൂ നിന്ന്​ സാധനം വാങ്ങാൻ കഴിയാത്തതിനാൽ ഇൗ സംവിധാനം ഗുണകരമാകും. ഇതിലൂടെ വിൽപന കൂ​ടും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന ബില്ലുമായെത്തി ഉപഭോക്താവിന് മദ്യം വാങ്ങാം. ഇതിന് പ്രത്യേക ചാര്‍ജും ഈടാക്കുമെന്നും വിലകൂടിയ മദ്യമാകും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുകയെന്നും കൺസ്യൂമർ ഫെഡ്​ ചെയർമാൻ എം.മെഹബൂബ്​ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

 

 

363 ബിവറേജസ്​ ഒൗട്ട്​ലറ്റുകൾ വ​ഴിയുള്ള മദ്യ വിൽപനയാണ്​ ഇ​േപ്പാൾ ഒാൺലൈൻ വഴിയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്​​. 59ൽ അധികം വിലകൂടിയ മദ്യമാണ്​ ഇൗ രീതിയിൽ വിൽക്കുകയെന്നും ചെയർമാൻ പറഞ്ഞു. മദ്യനയം ടൂറിസം മേഖലക്ക് തിരിച്ചടിയായതായി എ.സി മൊയ്തീൻ പറഞ്ഞതിന്​ പിന്നാലെയാണ്​ കൺസ്യൂമർഫെഡി​െൻറ പുതിയ തീരുമാനം. ഏതായാലും ഓണം പൊടിപൊടിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം എന്ന് സാരം.

ദുല്‍ഖര്‍ ഇനി അനുപമ പരമേശ്വരനെ പ്രണയിക്കും !

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments