HomeNewsLatest Newsബെംഗളൂരുവിന് കന്നി ഐഎസ്എല്‍ കിരീടം: തകർത്തത് ഗോവൻ സ്വപ്‌നങ്ങൾ

ബെംഗളൂരുവിന് കന്നി ഐഎസ്എല്‍ കിരീടം: തകർത്തത് ഗോവൻ സ്വപ്‌നങ്ങൾ

ബെംഗളൂരു എഫ്‌സിക്കു കന്നി ഐഎസ്എല്‍ കിരീടം. മുംബൈ അരീനയില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ എഫ്‌സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ മറികടന്നത്. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നിരിക്കെയാണ് 117ാം മിനിറ്റില്‍ ഇന്ത്യന്‍ താരം രാഹുല്‍ ബേക്കെയിലൂടെ ബെംഗളൂരു വിജയവും കിരീടവുമുറപ്പിച്ച ഗോള്‍ കണ്ടെത്തിയത്. കോര്‍ണര്‍ കിക്കിനൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബേക്കെയുടെ കരുത്തുറ്റ ഹെഡ്ഡര്‍ ഇടതു പോസ്റ്റില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ ഗോളി നവീന്‍ കുമാര്‍ നിസ്സഹായനാവുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കു മുന്നില്‍ കൈവിട്ട കിരീടം ഇത്തവണ ബെംഗളൂരു തിരിച്ചുപിടിക്കുകയായിരുന്നു. എന്നാല്‍ ഇതു രണ്ടാം തവണയാണ് ഗോവയ്ക്കു ഫൈനലില്‍ കാലിടറുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments