ഇനി 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല: എടിഎമ്മുകൾ കാലിയാകില്ലെന്നു ബാങ്കുകൾ

46

ഇന്നുമുതൽ ബാങ്കുകൾ തുടർച്ചയായി നാലുദിവസം പ്രവർത്തിക്കില്ല. രണ്ടുദിവസത്തെ അവധിയും തുടർന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. 15-നും 16-നുമാണ് ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക്. ഇതുമൂലം എടിഎം കൾ കാലിയാവുമോ എന്ന അആശങ്കയിലാണ് ജനങ്ങൾ. എന്നാൽ, അങ്ങനെവരാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളിൽ പണം തീർന്നുപോകാനിടയില്ല.