ഐഎസ്എൽ: ബെംഗളൂരു എഫ്‌സി വിജയക്കുതിപ്പ് തുടരുന്നു: ജംഷഡ്പൂരിനെ തോൽപ്പിച്ചത് രണ്ടു ഗോളിന്

61

ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സി പുതുവര്‍ഷത്തിലെ വിജയക്കുതിപ്പ് തുടരുന്നു. ഈ വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ബെംഗളൂരു ജയം കൊയ്തു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു തുരത്തിയത്. ഇരുപകുതികളിലുമായി എറിക്ക് പാര്‍ത്താലു (എട്ടാം മിനിറ്റ്) നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി (63) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍.