HomeNewsLatest Newsതമിഴ്‌നാട്ടിൽ ഇന്നുമുതൽ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കു നിരോധനം; പേപ്പര്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്കുംവരെ വിലക്ക്

തമിഴ്‌നാട്ടിൽ ഇന്നുമുതൽ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കു നിരോധനം; പേപ്പര്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്കുംവരെ വിലക്ക്

പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കു തമിഴ്നാട്ടില്‍ ഇന്നുമുതല്‍ നിരോധനം. ഇത് കര്‍ശനമായി നടപ്പാക്കാന്‍ 10,000 സ്ക്വാഡുകള്‍ രൂപീകരിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്ക് 5000 രൂപവരെ പിഴ ചുമത്താനാണ് നിര്‍ദേശം. പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളില്‍ ഭക്ഷണം പൊതിഞ്ഞു നല്‍കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ഡൈനിങ് ടേബിളില്‍ വിരിക്കുന്ന ഷീറ്റ്,സ്ട്രോ, പ്ലാസ്റ്റിക് കൊടി എന്നുതുടങ്ങി പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്കുംവരെ നിരോധനമുണ്ട്. കഴിഞ്ഞ ജൂണിലാണു സംസ്ഥാന സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments