HomeNewsLatest Newsപീഡന ആരോപണം: ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം; ജാമ്യം കർശന ഉപാധികളോടെ

പീഡന ആരോപണം: ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം; ജാമ്യം കർശന ഉപാധികളോടെ

ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
വ്യക്തിയുടെ അവകാശം എന്ന നിലയിലാണ് മുൻകൂര്‍ ജാമ്യം അനുവദിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് അംഗീകരിച്ചിട്ടില്ല.

ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.25000 രൂപ കെട്ടിവയ്ക്കണം. ഒരാൾ ജാമ്യവും എടുക്കണമെന്നാണ് കോടതി വിധി. മുംബൈ ദിൻഡോഷി കോടതിയാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments