ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല: ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

130

ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് നാല് ദിവസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭം. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞുമായി ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രി കോംപ്ലക്സില്‍ എത്തിയ ദമ്പതികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുമായി മൂന്ന് മണിക്കൂറിലേറെയാണ് ദമ്പതികള്‍ക്ക് ആശുപത്രികള്‍ക്കിടയില്‍ ചികിത്സക്കായി ഓടിയത്. ഒടുവില്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിക്കുകയായിരുന്നു.

കുഞ്ഞുമായി സ്ത്രീകളുടെ ആശുപത്രിയില്‍ എത്തിയെങ്കിലും അവിടെ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ദമ്പതികളെ വീണ്ടും പുരുഷന്‍മാരുടെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. അവശ്യസമയത്ത് ചികിത്സ കിട്ടാതെ വലഞ്ഞ കുഞ്ഞ് ആശുപത്രിയുടെ കോണിപ്പടിയില്‍ വെച്ച് ഒടുവില്‍ മരണമടയുകയായിരുന്നു.