ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 64 റണ്‍സിന്റെ ഗംഭീര ജയം

104

ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 64 റണ്‍സിന്റെ ഗംഭീര ജയം. ഫേവറിറ്റുകളായ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷയ്ക്ക് കടുത്ത മങ്ങേലറ്റിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷയാണ്. ഇന്ത്യയും ന്യൂസിലന്റുമാണ് അടുത്ത മത്സരങ്ങളിലെ എതിരാളികള്‍. ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യങ്ങള്‍ എല്ലാം മനസ്സിലാക്കിയുള്ള ബൗളിംഗാണ് മത്സരത്തില്‍ ഓസീസ് കാഴ്ച്ചവെച്ചത്. ബെഹറന്‍ഡോര്‍ഫും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു ഇംഗ്ലണ്ടിനെ. 286 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 221 റണ്‍സിനാണ് പുറത്തായത്.