HomeSportsപെർത്ത് ഏകദിനം; ഇന്ത്യക്ക് തോൽവി

പെർത്ത് ഏകദിനം; ഇന്ത്യക്ക് തോൽവി

പെര്‍ത്ത്: കൂറ്റൻ സ്കോർ നേടിയെങ്കിലും ആസ്​ട്രേലിയൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക്​ തോൽവിയോടെ തുടക്കം. പെർത്തിലെ ആദ്യ ഏകദിനത്തിൽ ആസ്​ട്രേലിയക്ക്​ അഞ്ച്​ വിക്കറ്റ്​ ജയം. വിജയലക്ഷ്യ​മായ 310 റൺസ്​ പിന്തുടർന്ന ആസ്​ട്രേലിയ 49.2 ഒാവറിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടപ്പെടുത്തി വിജയറൺ കുറിച്ചു. സ്​റ്റീവൻ സ്​മിത്തി​െൻറയും 149 ജോർജ്​ ബെയ്​ലിയുടെയും 112 സെഞ്ച്വറികളാണ്​ ആസ്​​േട്രലിയക്ക്​ അനായാസ ജയമൊരുക്കിയത്​. രണ്ടിന്​ 21 എന്ന നിലയിൽ പതറുന്ന ആസ്​ട്രേലിയയെ മൂന്നാംവിക്കറ്റിൽ ഒത്തുചേർന്ന സ്​മിത്തും ബെയ്​ലിയും ചേർന്ന്​ കരകയറ്റുകയായിരുന്നു.

ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത്​ ശർമയുടെ റെക്കോഡ്​ സെഞ്ച്വറിയുടെ (171*) പിൻബലത്തിലാണ്​ മികച്ച സ്​കോർ കണ്ടെത്തിയത്​. രോഹിതി​െൻറയും കോഹ്​ലിയുടെയും ബാറ്റിങ്​ മികവിൽ ഇന്ത്യ നിശ്ചിത ഒാവറിൽ മൂന്ന്​ വിക്കറ്റിന്​ 309 റൺസെടുത്തു. വിരാട് കോഹ്ലി 91 റണ്‍സെടുത്തു പുറത്തായി. ഓപണിങ്ങിറങ്ങിയ ശിഖര്‍ ധവാനെ തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായി. മാര്‍ഷിന്റെ കൈകളിലെത്തിച്ച് ഹസല്‍വുഡ് തുടങ്ങിയെങ്കിലും പിന്നീട് വിക്കറ്റ് വീഴ്ച ഉണ്ടായില്ല. രണ്ടാം വിക്കറ്റില്‍ ചേര്‍ന്ന കോഹ്ലി-രോഹിത് സഖ്യം 37.5 ഓവറില്‍ നിന്നും 207 റണ്‍സാണെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments