HomeNewsLatest Newsഭക്തരുടെ ആരോഗ്യം വെച്ചുകൊണ്ടുള്ള കളി വേണ്ട: ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ വ്യാപാരികള്‍ക്ക് താക്കീതുമായി തിരുവനന്തപുരം മേയര്‍

ഭക്തരുടെ ആരോഗ്യം വെച്ചുകൊണ്ടുള്ള കളി വേണ്ട: ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ വ്യാപാരികള്‍ക്ക് താക്കീതുമായി തിരുവനന്തപുരം മേയര്‍

ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ വ്യാപാരികള്‍ക്ക് താക്കീതുമായി തിരുവനന്തപുരം മേയര്‍ രംഗത്ത്. ആറ്റുകാല്‍ ക്ഷേത്ര പരിസരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലും ജ്യൂസ് കടകളിലും പഴക്കം ചെന്ന സാധനങ്ങളാണ് വിറ്റിരുന്നതെന്ന് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്.ജനങ്ങളുടെ ആരോഗ്യം വെച്ചുള്ള കച്ചവടം നിര്‍ത്തലാക്കണമെന്നും മേയറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ക്ഷേത്ര പരിസരത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ സാധനങ്ങള്‍ കണ്ടെത്തുകയായിരുന്നു. പൊങ്കാലയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലില്‍ എത്തി ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് പഴകിയ ഭക്ഷണ സാധനങ്ങള്‍ നല്‍കി കൊള്ള ലാഭം കൊയ്യാനാണ് ചില കട ഉടമകള്‍ ശ്രമിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.

പരിശോധനയില്‍ മിക്ക കടകളിലും പഴകിയ പാല്‍ ഉപയോഗിച്ചാണ് മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.മേയറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.ഹേട്ടലുകളിലെ അവസ്ഥ ഇതിലും മേശമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഭക്തരുടെ ആരോഗ്യം വെച്ചുകൊണ്ടുള്ള കളി നിര്‍ത്താലാക്കണമെന്ന് കടയുടമകള്‍ക്ക് മേയര്‍ താക്കീതും നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments