യു.എസ് ക്യാപ്പിറ്റല്‍ മന്ദിരത്തിനു നേരെ കാർ ഇടിച്ചുകയറ്റി ആക്രമണം: 2 മരണം

18

അമേരിക്കന്‍ പാര്‍ലമെന്‍റ് ആസ്ഥാനമായ ക്യാപ്പിറ്റല്‍ മന്ദിരത്തിനു നേരെ ആക്രമണം. മന്ദിരം താല്‍ക്കാലികമായി അടച്ചു. ക്യാപ്പിലറ്റിന് സമീപത്തെ സുരക്ഷാ ബാരിക്കേഡിലേക്ക് ഒരാള്‍ അതിവേഗത്തില്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് അന്തര്‍ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ പാര്‍ലമെന്‍റ് ആസ്ഥാനം അടയ്ക്കുകയായിരുന്നു. ആക്രമിയെ തടയാനുള്ള ശ്രമത്തിനിടെ ക്യാപ്പില്‍ മന്ദിരത്തിന്‍റെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പൊലിസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്ന് യുഎസ് കാപ്പിറ്റല്‍ പോലീസ് ചീഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ക്യാപ്പിറ്റലിന്റെ വടക്കുഭാഗത്താണു സംഭവം. സെനറ്റ് കവാടത്തിനു 90 മീറ്റർ മുൻപിലായുള്ള ബാരിക്കേഡാണ് ഇടിച്ചുതകർത്തത്. ജനുവരി ആറിനു നടന്ന കലാപത്തെത്തുടർന്ന് ഈ ഭാഗത്തു വേലികെട്ടി ഗതാഗതം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ നീക്കം ചെയ്തിരുന്നു.