സൗദി അരാംകോ കേന്ദ്രത്തിനുനേരെ ആക്രമണം: നടുക്കത്തിൽ ഗൾഫ് രാജ്യങ്ങൾ

246

സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ അരാംകോയുടെ കേന്ദ്രത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. ശൈബ എണ്ണപ്പാടത്താണ് ആക്രമണം ഉണ്ടായതെന്ന് അരാംകോ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് തീഗോളം ഉയര്‍ന്നെങ്കിലും വേഗത്തില്‍ അണച്ചു. ആര്‍ക്കും പരിക്കില്ലെന്നും അരാംകോ അറിയിച്ചു.

ഇതുവരെ യമന്‍ വിമതരായ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന വ്യത്യസ്തമാണ് അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായിരിക്കുന്നത്. 10 ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂത്തി സൈനിക വക്താവ് പറയുന്നു. സൗദിയില്‍ നടത്തുന്ന ഏറ്റവും ശക്തിയേറിയ ആക്രമണമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.