മദ്യലഹരിയിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാഹനം തടഞ്ഞു; അഞ്ച് യുവാക്കള്‍ കസ്റ്റഡിയില്‍

സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കള്‍ കസ്റ്റഡിയില്‍. മദ്യലഹരിയിലായിരുന്ന യുവാക്കളാണ് മാലൂരില്‍ ഞായറാഴ്ച രാത്രി പത്തരയോടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം പാട്യത്തെ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന പി.ജയരാജന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയത്.

കാടാച്ചിറക്കടുത്ത് കോട്ടൂര്‍, പൊതുവാച്ചേരി ഭാഗങ്ങളിലുള്ളവരാണ് യുവാക്കള്‍. ജയരാജന്‍ സഞ്ചരിച്ച വാഹനം പാലത്തുംകരയില്‍ എത്തിയപ്പോള്‍ പിന്നില്‍നിന്ന് ഓവര്‍ ടേക്ക് ചെയ്തുവന്ന കാര്‍ ജയരാജന്റ വാഹനത്തിന് മുന്നില്‍ നിര്‍ത്തിയിടുകയായിരുന്നു. കാര്‍ തടഞ്ഞ ഉടന്‍ ജയരാജന്റെ ഗണ്‍മാന്‍ പുറത്തേക്കിറങ്ങിയതോടെയാണ് യുവാക്കള്‍ തിരിച്ചുപോയത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നില്ല.