HomeNewsLatest Newsവനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കോണ്‍ഗ്രസ്‌-യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘം ആക്രമിച്ചതായി പരാതി; ഡ്രൈവര്‍ക്കും മർദനം

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കോണ്‍ഗ്രസ്‌-യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘം ആക്രമിച്ചതായി പരാതി; ഡ്രൈവര്‍ക്കും മർദനം

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനു നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ ആക്രമണം. പത്തനാപുരം തലവൂരില്‍ വെച്ചാണ്‌ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് ആക്രമണമുണ്ടായത്. തലക്കും മുഖത്തും മര്‍ദ്ദനമേറ്റ ഷാഹിദ കമാല്‍ പത്തനാപുരം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കന്യാസ്ത്രീ മരിച്ച മഠം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ തലവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപം കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസെത്തിയാണ് ഷാഹിദ കമാലിനെ അക്രമികളില്‍ നിന്ന് മോചിപ്പിച്ചത്. ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments